Parvathy's reaction to Social Media attack in the name of Kasaba
വ്യക്തിഹത്യ നടത്തുകയും തെറിവിളിക്കുകയും ചെയ്ത ആളുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കമാണ് പാര്‍വ്വതി ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട് എത്ര പേരുണ്ടെങ്കിലും അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം സിഐ സിബി ടോം വ്യക്തമാക്കിക്കഴിഞ്ഞു. നിലവില്‍ അറസ്റ്റിലായിരിക്കുന്ന പ്രിന്റോ വടക്കാഞ്ചേരിയിലെ മമ്മൂട്ടി ഫാന്‍സ് അസ്സോസ്സിയേഷന്‍ അംഗമാണെന്നാണ് റിപ്പോര്‍ട്ട്.എന്തുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോയതെന്ന് പാര്‍വ്വതി മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഐഎഫ്എഫ്‌കെയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് കസബയ്‌ക്കെതിരെ താന്‍ പരാമര്‍ശം നടത്തിയത്. ഒരു വ്യക്തിയേയും ആക്രമിക്കാനല്ല താന്‍ ശ്രമം നടത്തിയത്. തനിക്കെതിരെ ഇത്രമാത്രം ആക്രമണം നടക്കാനുള്ള കാരണം താനൊരു സ്ത്രീയായത് കൊണ്ടാണ് എന്നും പാര്‍വ്വതി പ്രതികരിച്ചു.സൈബര്‍ ആക്രമണത്തിന്റെ കാര്യത്തില്‍ ശക്തമായ നിയമഭേദഗതി വേണമെന്നും പാര്‍വ്വതി ആവശ്യപ്പെട്ടു. തന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഉള്ള ഭീഷണികള്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ടെന്ന് പാര്‍വ്വതി ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.